Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ സംവിധാനം

 
കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വൈഫൈ സംവിധാനം വരുന്നു. മുന്നൊരുക്കത്തിന്റെ ഭാഗമായി വൈഫൈ മോഡവും മറ്റു സംവിധാനങ്ങളും റെയില്‍വേ സ്റ്റേഷനില്‍ ഒരുങ്ങിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള റെയില്‍ ടെല്‍ കമ്പനിയാണ് വൈഫൈ സംവിധാനമൊരുക്കുന്നത്. ഇന്ത്യയില്‍ 280ലധികം ഇടങ്ങളില്‍ വൈഫെ സംവിധാനം നിലവിലുണ്ട്. സംസ്ഥാനത്ത് പ്രമുഖ സ്റ്റേഷനുകളില്‍ ഇത്തരം സംവിധാനം നേരത്തെ തന്നെയുണ്ട്. കോഴിക്കോട് അടക്കമുള്ള സ്റ്റേഷനുകളില്‍ ഇത്തരം സംവിധാനമുണ്ട്. 
 
ഗൂഗിളുമായി ചേര്‍ന്നാണ് റെയില്‍ വെയര്‍ എന്ന പേരിലാണ് നെറ്റ് കണക്ഷന്‍ പദ്ധതിയൊരുക്കുന്നത്. പാലക്കാട് ഡിവിഷന് കീഴില്‍ കാഞ്ഞങ്ങാട് അടക്കമുള്ള പത്തോളം സ്റ്റേഷനുകളിലാണ് വൈഫൈ സംവിധാനംവരുന്നത്. നേരത്തെ തന്നെ ഈ സ്റ്റേഷനുകളില്‍ വൈഫൈയൊരുക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നുവെങ്കിലും ജി.എസ്.ടി വന്നതുമൂലം ടെണ്ടറെടുത്തവര്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് വീണ്ടും റീടെണ്ടര്‍ വിളിച്ചതിനാലാണ് കാലതാമസം നേരിട്ടത്. പാലക്കാട് ഡിവിഷന് കീഴില്‍ റെയില്‍വേ പരിശോധന നടത്തിയാണ് പ ത്തോളം സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനമൊരുക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ വരുമാനത്തില്‍ രണ്ടാം സ്ഥാനം നില്‍ക്കുന്ന സ്റ്റേഷനാണ് കാഞ്ഞങ്ങാട്.

Post a Comment

0 Comments

Top Post Ad

Below Post Ad