കാസര്‍കോട് (www.evisionnews.co): ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ചുവരുന്ന കാസര്‍കോട് അംഗഡിമുഗര്‍ സ്വദേശി അബ്ദുല്‍ റഹിമാന്‍ സിംല (60) ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പരേതനായ അന്തൂഞ്ഞിയുടെയും പരേതയായ നഫീസയുടെയും മകനാണ്. സാഹിറയാണ് ഭാര്യ. മക്കള്‍: സഫ, മുഹമ്മദ് ഷാബില്‍. സഹോദരങ്ങള്‍: യൂസഫ് ഹാജി സിംല, ഖദീജ, ബീഫാത്തിമ്മ, കുഞ്ഞലീമ്മ, മാഞ്ഞമ്മ, സഫിയ, പരേതരായ അബ്ദുല്‍ ഖാദര്‍, ആയിഷ. യൂത്ത് ലീഗ് നേതാവ് യൂസഫ് ഉളുവാറിന്റെ മാതൃസഹോദരനാണ്.
മയ്യിത്ത് ജിദ്ദ മിലിട്ടറി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടി പൂര്‍ത്തീകരിക്കുന്നതിന് കെഎംസിസി കാസര്‍കോട് ജില്ലാ നേതാക്കളായ ഹസന്‍ ബത്തേരിയും ഇബ്രാഹിം ഇബു മഞ്ചേശ്വരവും അബ്ദുല്ല ഹിറ്റാച്ചിയും അസീസ് ഉളുവാറും രംഗത്തുണ്ട്.
Post a Comment
0 Comments