ഉദുമ (www.evisionnews.co): കോട്ടിക്കുളം ഇസ്ലാമിക് സോഷ്യല്‍ വെല്‍ഫര്‍ അസോസിയേഷന്റെ (കിസ്വ) നേതൃത്വത്തില്‍ തെരഞ്ഞെടുത്ത 19കുട്ടികള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കിസ്വ പ്രസിഡണ്ട് ഷാഫി ഹാജി പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് ഹാജി അക്കര സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്തീബ് അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂര്‍, ഹനീഫ പാലക്കുന്ന്, ഹനീഫ പള്ളിക്കാല്‍, കെ.ബി അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.
Post a Comment
0 Comments