Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ഭവന നിര്‍മാണത്തിലെ പാളിച്ചകള്‍ വീണ്ടും രോഗികളെ സൃഷ്ടിക്കും


കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ഭവന നിര്‍മാണത്തിലെ അപാകതകളും പദ്ധതികളെ ലാഘവത്തോടെ കാണുന്നതും വീണ്ടും രോഗികളെ സൃഷ്ടിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പുക കുഴല്‍ പോലുമില്ലാത്ത വീടുകള്‍ നിര്‍മിച്ചത് രോഗികളെ അടക്കം പുകശ്വസിച്ച് ജീവിക്കേണ്ട അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ഇത്തരം സാഹചര്യം സര്‍ക്കാറും ഉദ്യോഗസ്ഥരും കാണിക്കുന്ന അലഭാവത്തിന് തെളിവാണെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 

എന്‍ഡോസള്‍ഫാന്‍ ആക്രമണത്തിന്റെ രക്തസാക്ഷി രണ്ടുദിവസം മുമ്പ് മരണമടഞ്ഞ എന്‍മകജെ പഞ്ചായത്ത് ബീജത്തടുക്കയിലെ ശീലാബതിയുടെ വീട് ഫ്രറ്റേണിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹിയിദ്ദീന്‍, സെക്രട്ടറി അസ്ലം സൂരംബയല്‍, ശ്രേയസ് കുമ്പള, സുര്‍ജിത്ത്, ഇര്‍ഫാന്‍ ഉദുമ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad