കാസര്‍കോട് (www.evisionnews.co): തിരുവനന്തപുരം സ്വദേശി തേജസ്വിനി പുഴയില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം പരുത്തിപ്പള്ളിയിലെ രാജപ്പന്‍ നായര്‍- അങ്കണവാടി അധ്യാപിക ഗീത ദമ്പതികളുടെ മകന്‍ ജി.ആര്‍ അനന്തു (23)വാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് അപകടം. ഒരാഴ്ച മുമ്പാണ് അനന്തുവും രഞ്ജിത്തും സി.പി.സി.ആര്‍.ഐയില്‍ താത്കാലിക പ്രമോട്ടറായി ജോലിയില്‍ പ്രവേശിച്ചത്. അമ്മാവന്‍ ചായ്യോം വാഴപ്പന്തലിലെ രാധാകൃഷ്ണന്റെ വീട്ടിലായിരുന്നു താമസം. അവിടെ നിന്ന് അമ്മാവന്റെ മകന്‍ ഗോകുലിനും സുഹൃത്ത് രഞ്ജിത്തിനുമൊപ്പം കയ്യൂര്‍ അരയാക്കടവിന് സമീപം കണിയാട തീരത്തെത്തിയത്.
പുഴയിലിറങ്ങിയപ്പോള്‍ പെട്ടെന്ന് കാല്‍വഴുതി അനന്തു ആഴത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് നാട്ടുകാര്‍ പുഴയില്‍ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. അനീഷ് (പെന്‍ബോള്‍, തിരുവനന്തപുരം) അനന്തുവിന്റെ ഏക സഹോദരനാണ്. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
Post a Comment
0 Comments