Type Here to Get Search Results !

Bottom Ad

പരീക്ഷാഫലം വന്നു: പക്ഷെ ഉത്തരക്കടലാസ് പരിശോധിക്കാനുണ്ടെന്ന് കേരളാ സര്‍വകലാശാല!!

 
കൊച്ചി (www.evisionnews.co): കേരളാ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബിരുദ പരീക്ഷാഫലത്തെ ചൊല്ലി ആശയക്കുഴപ്പം. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷവും ഭൂരിഭാഗം കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭിച്ചില്ല. ഒട്ടേറെ പേരുടെ ഉത്തരക്കടലാസ് ഇനിയും പരിശേധിക്കാനുണ്ടെന്നാണ് സര്‍വകലാശാല നല്‍കുന്ന വിചിത്രമായ വിശദീകരണം.
ബിരുദ വിഷയങ്ങളുടെ ഒന്നാം സെമസ്റ്റര്‍ ഫലപ്രഖ്യാപനം ഇത്തവണ പതിവിലും വൈകിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികളുടെ പരാതി ഉയര്‍ന്നതോടെ ഫലം പ്രഖ്യാപിച്ചതായി സര്‍വകലാശാല വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു. ഇത് വിശ്വസിച്ച് വെബ്‌സൈറ്റില്‍ കയറി ഫലം പരിശോധിച്ച ഭൂരിഭാഗം വിദ്യാര്‍ഥികളും ഞെട്ടി. ഫലം ലഭ്യമല്ലെന്നാണ് വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നത്.
എന്നാല്‍, ചില കോളജുകളിലെ വിദ്യാര്‍ഥികളുടെ ഫലം ലഭിക്കുന്നുമുണ്ട്. ഇതാണ് ആശയക്കുഴപ്പത്തിന് വഴിവച്ചത്. ഇതിനിടയില്‍ 26ന് ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് സര്‍വകലാശാല വിദ്യാര്‍ഥികളെ വീണ്ടും ഞെട്ടിച്ചു. ഫലം വരാതെ എങ്ങിനെ തിങ്കളാഴ്ച നടക്കുന്ന ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുമെന്ന ആശങ്കയാണ് വിദ്യാര്‍ത്ഥികള്‍ക്ക്. ഫലം വരാത്ത കുട്ടികളുടെ ചില ഉത്തരക്കടലാസുകള്‍ ഇനിയും നോക്കാനുണ്ടെന്നും അത് ഉടനെ പ്രസിദ്ധീകരിക്കുമെന്നുമാണ് സര്‍വകലാശാല പറയുന്നത്. അതായത് എല്ലാ വിദ്യാര്‍ത്ഥികളുടെയും ഫലനിര്‍ണയം പൂര്‍ത്തിയാകും മുമ്പാണ് ഫലം പ്രഖ്യാപിച്ചതെന്ന് ചുരുക്കം.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad