ഉദുമ (www.evisionnews.co): ബേക്കലില്‍ വഴിയാത്രക്കാരനായ മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ കെ രാഘവനാ (50)ണ് മരിച്ചത്. കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ ബേക്കല്‍ ഗവ. ഫിഷറീസ് യു.പി സ്‌കൂളിനടുത്താണ് അപകടം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേയ്ക്കു പോവുകയായിരുന്ന കാറാണ് ഇടിച്ചിട്ടത്. ഉടന്‍ തന്നെ രാഘവനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ബേക്കലില്‍ വഴിയാത്രക്കാരനായ മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു
11:30:00
0
ഉദുമ (www.evisionnews.co): ബേക്കലില്‍ വഴിയാത്രക്കാരനായ മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ കെ രാഘവനാ (50)ണ് മരിച്ചത്. കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ ബേക്കല്‍ ഗവ. ഫിഷറീസ് യു.പി സ്‌കൂളിനടുത്താണ് അപകടം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേയ്ക്കു പോവുകയായിരുന്ന കാറാണ് ഇടിച്ചിട്ടത്. ഉടന്‍ തന്നെ രാഘവനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
Post a Comment
0 Comments