കാസര്‍കോട് (www.evisionnews.co): ഭരണപരിഷ്‌കാരങ്ങളുടെ പേരുപറഞ്ഞ് ഹൈസ്‌കൂളിനോടു കൂട്ടിക്കെട്ടി ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കരുതെന്ന് കെ.എച്ച്.എസ്.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൗമാര വിദ്യാഭ്യാസം വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ഹയര്‍സെക്കണ്ടറി ഘട്ടത്തെ പ്രതിസന്ധിയിലാക്കുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാകണം. കേരളാ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബൂണലിന്റെ പുതിയ ഉത്തരവുപ്രകാരം അധ്യാപക സ്ഥലംമാറ്റം ഉടന്‍ പൂര്‍ത്തിയാക്കണം. പ്രിന്‍സിപ്പല്‍ പ്രൊമോഷന് ഹെഡ് മാസ്റ്റര്‍മാര്‍ക്ക് ക്വാട്ട അനുവദിക്കുന്ന സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യണം.
അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നല്‍കാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ നടപ്പിലാക്കണമെന്നും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്യൂണ്‍, ക്ലാര്‍ക്ക് തസ്തികകള്‍ അനുവദിച്ചത് മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുന്‍ സംസ്ഥാന പ്രസിഡണ്ട് ഒ. ഷൗക്കത്തലി സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍, കെ. മുനീര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സി.ടി.പി ഉണ്ണിമൊയ്തീന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: കരീം കൊയക്കീല്‍ (പ്രസി), അബ്ദുല്‍ ഖാദര്‍, ഖദീജത്ത് നിസ (വൈസ്: പ്രസി), കെ. മുഹമ്മദ് ഷരീഫ് തൃക്കരിപ്പൂര്‍ (ജന. സെക്ര), അഷ്റഫ് മര്‍ത്യ, ഇ.കെ സൂഫിയ (ജോ. സെക്ര), കെ.ടി അന്‍വര്‍ (ട്രഷ).
Post a Comment
0 Comments