കുമ്പള (www.evisionnews.co): കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍.എസ്.എസ് ആക്രമണം മലയാളി സമൂഹത്തിന് തന്നെ നാണക്കേടാണെന്നും ഇത്തരം ഫാസിസ്റ്റ് ആക്രമണങ്ങളെ കൂട്ടായി പ്രതിരോധിക്കണമെന്നും എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാമ്പസ് യൂണിറ്റ് സമ്മേളനത്തിന്റെ മഞ്ചേശ്വരം മണ്ഡലംതല ഉദ്ഘാടനം കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജില്‍ ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് വഹാബ് അധ്യക്ഷത വഹിച്ചു. മണ്ഡലം യുത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉളുവാര്‍, മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം, ജനറല്‍ സെക്രട്ടറി സവാദ് അംഗടിമുഗര്‍, ട്രഷറര്‍ റഹീം പള്ളം, സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍ പ്രസംഗിച്ചു.
എം.എസ്.എഫ് യൂണിറ്റ് ഭാരവാഹികള്‍: മൊയ്തീന്‍ ബാത്തിഷ (പ്രസി), മുഹമ്മദ് റംസാന്‍ പി.എച്ച്, സഫ്‌വാന്‍ ബി (വൈസ് പ്രസി), അബ്ദുല്‍ വാഹിദ് കെ (ജന. സെക്ര), അലി ജവാദ് ബി.എം, മുഹമ്മദ് നഹീം (സെക്ര), അബ്ദുല്‍ വഹാബ് (ട്രഷ). ഹരിത ഭാരവാഹികള്‍: നഫീസത്തുല്‍ മിസിറിയ പി. (പ്രസി), സൈനബ ഹമീദ്, ആയിഷത്ത് ശാക്കിറ ജി (വൈസ് പ്രസി), ഖദീജത്തുല്‍ സിത്താറുല്‍ കന്‍സിയ (ജന. സെക്ര), ഫാത്തിമത് ഫായിസ, മറിയമ്മത്ത് മഹ്ഫൂസ, ആയിഷത് ഫാസീല(സെക്ര), ആയിഷത്ത് തസ്‌നീമ (ട്രഷ).
Post a Comment
0 Comments