Type Here to Get Search Results !

Bottom Ad

ഒരു വര്‍ഷത്തിനിടെ സഊദി വിട്ടത് പന്ത്രണ്ടുലക്ഷം വിദേശികള്‍


റിയാദ് (www.evisionnews.co): സഊദി അറേബ്യയിലെ നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനിടെ പന്ത്രണ്ടു ലക്ഷം വിദേശികള്‍ സഊദി വിട്ടതായി സഊദി ജവാസാത്ത് (പാസ്പോര്‍ട്ട്) വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ഹിജ്റ വര്‍ഷത്തെ കണക്കുകളാണ് പുറത്തുവിട്ടത്. വന്‍കിട കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനമായ മുഖീമും ചെറുകിട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ അബശീറും വഴി പന്ത്രണ്ടു ലക്ഷം വിദേശികള്‍ ഹിജ്റ വര്‍ഷം 1438ല്‍ സഊദി വിട്ടതായാണ് കണക്കുകള്‍. 

മുഖീം വഴി 540820 വിദേശികളും അബ്ഷിര്‍ വഴി 645629 പേരും സഊദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് വഴി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അബ്ഷിര്‍ വഴി ഫൈനല്‍ എക്സിറ്റ് നേടിയ ശേഷം പിന്നീട് 52956 പേര്‍ റദ്ദാക്കിയതായും ജവാസാത്ത് അറിയിച്ചു. സ്വകാര്യ, ഗവണ്‍മെന്റ് ജീവനക്കാരും ആശ്രിതരും സഊദി വിട്ടതിന്റെ വ്യക്തമായ കണക്കുകളാണ് ഇത്.

ഓണ്‍ലൈന്‍ വഴിയുള്ള വിവിധ സേവനങ്ങളുടെ വ്യക്തമായ കണക്കുകളാണ് കഴിഞ്ഞ ദിവസം സഊദി പാസ്പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തിയത്. ഈ കണക്കുകളിലാണ് വിദേശികള്‍ സഊദി വിട്ടതായുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഓണ്‍ലൈന്‍ സംവിധാനമായ മുഖീമും അബശീറും വഴി കഴിഞ്ഞ വര്‍ഷം 2.3 കോടിയോളം സേവനങ്ങളാണ് സഊദി ജവാസാത്ത് വിഭാഗം നല്‍കിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം 223187 വിദേശികളെ ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന്റെ പേരിലും സഊദിയില്‍ നിന്നും സുരക്ഷാ വകുപ്പുകള്‍ നാട് കടത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad