കൊച്ചി (www.evisionnews.co): നടിയെ ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നിഷേധിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ പ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിനു വിട്ടുനല്‍കിയാല്‍ അത് പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ വിധി.
നേരത്തെ ഈ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുന്നയിച്ചും കൂടുതല്‍ പരിശോധന ആവശ്യപ്പെട്ടുമാണു ദിലീപ് ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്. സി.സി. ടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും മറ്റും ദിലീപീനു നല്‍കിയിരുന്നു. കേസ് വിചാരണാ നടപടിക്കായി എറണാകുളം സെഷന്‍സ് കോടതിയിലേക്കു മാറ്റിയിട്ടുണ്ട്. വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രോസിക്യൂഷന്‍. കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന ആവശ്യവും ഹൈക്കോടതിയില്‍ ഉന്നയിക്കും.
Post a Comment
0 Comments