കാസര്‍കോട് (www.evisionnews.co): ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് നാളെ മുതല്‍ 21വരെ നടക്കുന്ന ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15ന് രാവിലെ 10.15ന് മഖാം സിയാറത്തോടെ തുടക്കം കുറിക്കും. 11മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി മജീദ് പതാക ഉയര്‍ത്തും. രാത്രി 8.30ന് മതപ്രഭാഷണം സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി അല്‍ ഹൈദ്രോസി കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. മുസ്തഫ സഖാഫി ചാലിയം പ്രഭാഷണം നടത്തും.
16ന് വൈകുന്നേരം നാല് മണിക്ക് സാംസ്‌കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന്‍ എം.എല്‍. എ അധ്യക്ഷത വഹിക്കും. രാത്രി 8.30 ന് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 17ന് രാത്രി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.അബൂബക്കര്‍ കൗസര്‍ സഖാഫി പന്നൂര്‍ പ്രഭാഷണം നടത്തും.
18ന് രാത്രി ഏഴ് മണിക്ക് അസ്മാഉല്‍ ഹുസ്‌ന മജ്‌ലിസിന് സയ്യിദ് ഹസ്ബുള്ളാ ഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം നേതൃത്വം നല്‍കും.8.30 ന് പ്രഭാഷണം. 19ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന മൗലീദ് മജ്‌ലിസിന് സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി നേതൃത്വം നല്‍കും. രാത്രി 8.30 ന് നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും.20ന് രാത്രി 8.30 ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അന്‍വര്‍ ഹുദവി പ്രഭാഷണം നടത്തും.
21ന് രാത്രി ഏഴ് മണിക്ക് ഖത്ത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസിന് ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. രാത്രി 8.30ന് സമാപന സമ്മേളനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ കരീം സഅദി ഏണിയാടി അധ്യക്ഷത വഹിക്കും. ഡോ. അബ്ദുസലാം മുസ്ലിയാര്‍ ദേവര്‍ശോല, ഖലീല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും. മൗലീദ് പാരായണവും അന്നദാനത്തോടും കൂടി ഉറൂസ് സമാപിക്കും. പത്രസമ്മേളനത്തില്‍ കെ.ടി മജീദ്, ബഷീര്‍ ഏണിയാടി, കെ.എം ഇസ് മായില്‍, മുഹമ്മദ് കുഞ്ഞി അല്‍ഫ, എ.ബി ഷാഫി സംബന്ധിച്ചു.
Post a Comment
0 Comments