Type Here to Get Search Results !

Bottom Ad

ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മുന്‍ ഗുജറാത്ത് ഡി.ജി.പിയെ കുറ്റവിമുക്തനാക്കി

അഹ് മദാബാദ്:(www.evisionnews.co) ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് ഡി.ജി.പി പി.പി. പാണ്ഡെയെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന ഇദ്ദേഹം സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരിലൊരാളാണ്.

പാണ്ഡെയെ കുറ്റവിമുക്തനാക്കരുതെന്ന് സി.ബി.ഐ അന്വേഷണ സംഘം പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇശ്റത്ത് ജഹാനെയും ജാവേദ് ഷെയ്ഖിനേയും കൊലപ്പെടുത്തിയ ഗൂഢാലോചനയില്‍ പാണ്ഡെ പങ്കാളിയാണെന്ന് സി.ബി.ഐ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പാണ്ഡെക്ക് പുറമെ ഡി.ജി. വാന്‍സാരെ, ജി.എല്‍ സിഘാല്‍, എന്‍.കെ. അമിന്‍, തരുണ്‍ ബറോട്ട് എന്നിവര്‍ക്കെതിരെയും സി.ബി.ഐ കുററപത്രം സമര്‍പ്പിച്ചിരുന്നു. 19 കാരിയായ ഇശ്റത്ത് ജഹാനെയും സുഹൃത്ത് ജാവേദ് ഷെയ്ഖിനേയും കൊലപ്പെടുത്തിയ ശേഷം ഏറ്റുമുട്ടല്‍ കൊലയായി ചിത്രീകരിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

കേസില്‍ 2013ലാണ് പാണ്ഡെ അറസ്റ്റിലായത്. 19 മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് പാണ്ഡെക്ക് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച ഇദ്ദേഹം സംസ്ഥാന പൊലീസ് സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് പാണ്ഡെ സര്‍വീസില്‍ നിന്നും വിരമിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad