തിരുവനന്തപുരം :(www.evisionnews.co) ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം. ഈ പെണ്‍കുട്ടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് പറഞ്ഞ ഡി ജി പി ലോക്നാഥ് ബെഹ്റ സനൂഷയ്ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു.
ഒരിക്കലും ഇത്തരം ശല്യക്കാര്‍ സമൂഹത്തില്‍ വളരാന്‍ നാം അനുവദിക്കരുത്. ശക്തമായി ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കണം~ ഡി ജി പി പറഞ്ഞു.
ബുധനാഴ്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് ഒരാള്‍ സനുഷയെ ശല്യം ചെയ്തത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ആന്‍റോ ബോസിനെ പൊലീസ് പിടികൂടി.
തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനില്‍ വച്ച് കഴിഞ്ഞ രാത്രിയാണ് മുകള്‍ ബര്‍ത്തില്‍ കിടക്കുകയായിരുന്ന സനൂഷയെ അപമാനിക്കാന്‍ ശ്രമിച്ചത്. ബഹള വച്ചിട്ടും ആരും സഹായിക്കാനെത്തിയില്ലെന്ന് നടി പറഞ്ഞു.
ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും മറ്റൊരു യാത്രക്കാരനും സഹായത്തിനായി എത്തുകയായിരുന്നു. ഇവര്‍ ടി ടി ആറിനെ വിവരമറിയിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post a Comment
0 Comments