കാസര്‍കോട് (www.evisionnews.co): ആഫ്രിക്കന്‍ തീരത്ത് നിന്നും കാണാതായ എണ്ണകപ്പലില്‍ കാസര്‍കോട് ഉദുമ സ്വദേശിയും. ഉദുമ പെരില വളപ്പിലെ അശോകന്റെ മകന്‍ ശ്രീഉണ്ണി (25) യാണ് കാണാതായ എണ്ണക്കപ്പലില്‍ അകപ്പെട്ടിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പനമാ രജിസ്ട്രേഷനുള്ള മറൈന്‍ എക്സ്പ്രസ് എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം കാണാതായത്.
കപ്പലുമായി വിനിമയബന്ധം നഷ്ടപ്പെട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു. കാണാതായ കപ്പലില്‍ ഇരുപതിലധികം ജീവനക്കാറുണ്ടെന്നാണ് വിവരം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്മെന്റ് കമ്പനിയുടെ ശുദ്ധീകരിച്ച എണ്ണനിറച്ച കപ്പലുമായിട്ടുള്ള വിനിമയബന്ധം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും അവസാനം കമ്പനിയും കപ്പലും തമ്മിലുള്ള വിനമയം നടന്നത് ഫെബ്രവരി ഒന്നിനാണ്. കപ്പല്‍ കാണാതായ വിവരം കമ്പനി അധികൃതരാണ് ശ്രീഉണ്ണിയുടെ ബന്ധുക്കളെ അറിയിച്ചത്. കടല്‍ കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയെന്നും പറപ്പെടുന്നുണ്ട്.
Post a Comment
0 Comments