ഉദുമ (www.evisionnews.co): പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്‌കൂളില്‍ അടുത്ത വര്‍ഷങ്ങളില്‍ നടപ്പാക്കാനായി തയാറാക്കിയ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ മാനേജറും ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എ മുഹമ്മദലി പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി. സുജിത്ത് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. വികസന സമിതി ചെയര്‍മാന്‍ പ്രൊഫ. എം.എ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.
ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 94 നന്മ വാട്സ് ആപ്പ് ഗ്രൂപ്പ് സ്‌കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകകള്‍ പ്രൊഫ. എം.എ. റഹ്മാന് ഖത്തര്‍ പ്രതിനിധി അബ്ദുല്‍ റഹിമാന്‍ പാക്യാര, രവീന്ദ്രന്‍ ഈര്‍ച്ചാസ്, സുനില്‍ കുമാര്‍ ഉദുമ സമര്‍പ്പിച്ചു. മുന്‍ ഹെഡ്മാസ്റ്റര്‍ എം. ശ്രീധരന്‍, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ, മദര്‍ പി.ടി.എ പ്രസിഡണ്ട് എം.എം മുനീറ, സീനിയര്‍ അസി. സി.ടി ലീലാമ്മ, സീനിയര്‍ അറബിക് അധ്യാപകന്‍ കെ.എ അസീസ് റഹ്മാന്‍ പ്രസംഗിച്ചു.
Post a Comment
0 Comments