ദുബൈ (www.evisionnews.co) സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തി ദുബൈ ഭരണകൂടം. ദുബൈയില്‍ സിവില്‍ കേസ് എടുത്തതോടെയാണ് ചെക്ക് കേസില്‍ യാത്ര വിലക്ക് നിലവില്‍ വന്നത്. ദുബായിലെ ജാസ് ടൂറിസത്തിന്റെ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. കേരളത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ച ബിനോയിയെ ദുബൈ വമാനത്താവളത്തില്‍ തടഞ്ഞു.
ബിനോയ് കോടിയേരിയുടെ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ചു യു.എ.ഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിംഗ് ഡയറക്ടറുമായ ഹസന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് നടത്താനിരുന്ന പത്രസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തുമെന്ന് മര്‍സൂഖി നേരത്തേ അറിയിച്ചിരുന്നു.
ബിനോയ്‌ക്കൊപ്പം ആരോപണമുയര്‍ന്ന ചവറ എം.എല്‍.എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ് മര്‍സൂഖി പത്രസമ്മേളനത്തില്‍ നിന്നു പിന്മാറിയത്. പത്രസമ്മേളനം നടത്തുന്നതില്‍ കോടതി വിലക്കുണ്ടെങ്കിലും ഇന്ത്യയില്‍ തന്നെ തുടരുമെന്ന് മര്‍സൂഖി വ്യക്തമാക്കി.
Post a Comment
0 Comments