തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു എന്ന് കേരളാ പോലീസ്. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതല്ല വര്‍ദ്ധനവിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് ജില്ലയില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും കൂടിവരുന്നു എന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വെ വ്യക്തമാക്കുന്നു.
ഭിക്ഷാടനമാഫിയ, കറുത്ത സ്റ്റിക്കള്‍, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കണ്ണികളെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ വ്യാപകമാകുകയാണ്. രാജ്യത്ത് എട്ടു മിനിറ്റില്‍ ഒരു കുട്ടിയെ കാണാതാവുന്നു എന്നതാണ് ശരാശരി കണക്ക്. എന്നാല്‍ ഇതിനി പിന്നില്‍ തട്ടിക്കൊണ്ട് പോകലോ ഭിക്ഷാടന മാഫിയയോ അല്ലെന്നാണ് പൊലീസ് പറയുന്നത്. സാമൂഹ്യ സാഹചര്യങ്ങളും മാനസിക സംഘര്‍ഷങ്ങളും കാരണം വീടു വിട്ടിറങ്ങുന്നവരാണ് കാണാതാകുന്ന കുട്ടികളില്‍ ഭൂരിഭാഗവും. കഴിഞ്ഞ വര്‍ഷം മാത്രം കാണാതായത് 1774 കുട്ടികള്‍. ഇതില്‍ 1725 കുട്ടികളെ കണ്ടത്താനായി.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം ബാലവിവാഹം എന്നിവ ക്രമാതീതമായി കൂടി.2016ല്‍ മൂന്ന് ബാലവിവാഹങ്ങള്‍ നടന്നു. കഴിഞ്ഞവര്‍ഷം ഇത് പത്തായി. ലൈംഗിക അതിക്രമം 2016 ല്‍ 109. 2017ല്‍ 125. മാനസികവും ശാരീരികവുമായ ഉപദ്രവം 165ല്‍ നിന്ന് 208ആയി. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് 2016ല്‍ എട്ടും 2017ല്‍ 12ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Post a Comment
0 Comments