Type Here to Get Search Results !

Bottom Ad

അണങ്കൂരിന് സമീപത്തെ ബാര്‍ ഹോട്ടലില്‍ തീ പിടുത്തം


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് അണങ്കൂരിനടുത്തെ മദ്യശാലയില്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് തീപിടുത്തമുണ്ടായത്. ഹോട്ടല്‍ അടക്കമുള്ള ബാറിലാണ് തീപടര്‍ന്നത്. നഗരത്തിലെ ഹോട്ടല്‍ ഹൈവെ കാസിലിലാണ് തീ പിടിത്തമുണ്ടായത്. മദ്യക്കുപ്പികള്‍ക്ക് തീപിടിച്ചത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായി.

ഹോട്ടലിലെ നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി. ഹോട്ടലിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതാണ് വിവരം. അഗ്നി ശമനസേനയെത്തി തീയണച്ചു. ചില്ലറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടായതാണ് തീപിടിത്തത്തിന് കാരണമെന്ന് പറയുന്നു. 




Post a Comment

0 Comments

Top Post Ad

Below Post Ad