Type Here to Get Search Results !

Bottom Ad

ആദിവാസി യുവാവിന്റെ കൊലപാതകം: രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍


പാലക്കാട്: (www.evisionnews.co): അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രതികളെ അറസ്റ്റു ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. മോഷണശ്രമം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി മുക്കാളിയില്‍ 27കാരനായ മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്.
മധുവിനെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും ഇരു കൈകളും കെട്ടിയിട്ടുള്ള മര്‍ദ്ദനത്തില്‍ അവശനായ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അവശനായ മധുവിനെ പശ്ചാത്തലത്തില്‍ നിര്‍ത്തി എടുത്ത സെല്‍ഫികളും ഇക്കൂട്ടത്തിലുണ്ട്. ക്രൂര മര്‍ദ്ദനത്തിന് ശേഷം നാട്ടുകാര്‍ മധുവിനെ പോലീസിന് കൈമാറുകയായിരുന്നു. സ്റ്റേഷനിലേക്കുള്ള വഴിമധ്യേ പോലീസ് വാഹനത്തില്‍ തന്നെ ആദിവാസി യുവാവ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനത്തില്‍ താമസിക്കുന്ന മധു മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും റിപ്പോര്‍ട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad