വിദ്യാനഗര്‍ (www.evisionnews.co): പണത്തെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. നായന്മാര്‍മൂലയിലെ മുഹമ്മദ് റാഫി(41), ചട്ടഞ്ചാലിലെ അഹമ്മദ് മന്‍സൂര്‍(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റാഫിയെ മംഗളൂരു ആശുപത്രിയിലും മന്‍സൂറിനെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ചട്ടഞ്ചാല്‍ ബിച്ചാലിലാണ് സംഭവം. പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമ്പോഴാണ് മുഹമ്മദ് റാഫി അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.
Post a Comment
0 Comments