ഇടുക്കി: (www.evisionnews.co) മന്ത്രി എം.എം മണിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനുമായി സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയില്‍ സിപിഐ- സിപിഎം ബന്ധം വഷളായി. മന്ത്രി എംഎം മണി നാടുനീളെ സിപിഐയെ പുലഭ്യം പറയുന്നു. സര്‍ക്കാരെന്നാല്‍ അതു താന്‍ മാത്രമാണെന്ന ഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ ഇങ്ങനെ പോകുന്നു.
സിപിഎമ്മില്‍നിന്നു പ്രവര്‍ത്തകരുടെ സിപിഐയിലേക്കുള്ള ഒഴുക്ക് തടയാനും സിപിഎമ്മിലെ പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കാനുമാണ് മന്ത്രി എം.എം.മണി സിപിഐക്കെതിരേ പ്രസ്താവന നടത്തുന്നത്. മണിയും ഒരു വിഭാഗം നേതാക്കളും നാടുനീളെ യോഗം വിളിച്ച് സിപിഐയെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും പുലഭ്യം പറയുന്നു. കൊട്ടക്കമ്പൂരിലെ കൈയേറ്റക്കാരെ രക്ഷിക്കാനാണ് മന്ത്രി മണിയുടെ ശ്രമമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പാപ്പാത്തിച്ചോലയിലെ കൈയേറ്റമൊഴിപ്പിക്കലിനെതിരേ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ നേരിട്ടു രംഗത്തെത്തിയിയതിനെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. താനാണ് സര്‍ക്കാരെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
Post a Comment
0 Comments