കണ്ണൂര്‍ (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ ഒളിയമ്പുമായി സി.പി.ഐ. രാഷ്ട്രീയ കൊലപാതകങ്ങളെ പാര്‍ട്ടികള്‍ മാന്യമായ പ്രവര്‍ത്തിയായി കാണുന്നുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ്‌കുമാര്‍ പറഞ്ഞു. ഏതുഭരണം വന്നാലും കണ്ണൂരില്‍ കൊലപാതകങ്ങള്‍ തുടരുകയാണ്. നേതൃത്വങ്ങളുടെ ജാഗ്രത കുറവുമൂലം ഷുഹൈബിനെ പോലുള്ള സാധാരണ പ്രവര്‍ത്തകരാണ് കൊല്ലപ്പെടുന്നതെന്നും പി. സന്തോഷ്‌കുമാര്‍ പറഞ്ഞു.
എല്ലാ ജനങ്ങളും പാര്‍ട്ടി നേതൃത്വങ്ങളും തള്ളിപ്പറഞ്ഞിട്ടും രാഷ്ട്രീയ കൊലപാതകം കണ്ണൂരില്‍ അവസാനിക്കുന്നില്ല. ആരു ഭരിച്ചാലും കണ്ണൂരിനു മാറ്റമില്ലെന്നും സി.പി.ഐ കുറ്റപ്പെടുത്തുന്നു. കൊല്ലപ്പെടുന്നത് സാധാരണക്കാരാണെന്ന് പറഞ്ഞ സി.പി.ഐ ജില്ലാ സെക്രട്ടറി ഇടതുപക്ഷം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ആവശ്യപ്പെട്ടു.
Post a Comment
0 Comments