ദാല്‍പ (www.evisionnews.co): മതിയായ സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് കല്യാണത്തില്‍നിന്നും വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് വധുവിന്റെ പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കല്യാണത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് വരന്‍ സ്ത്രീധനം കൂടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ദാല്‍പയിലാണ് സംഭവം.
വിവാഹത്തലേന്ന് സ്ത്രീധനമായി അഞ്ചുലക്ഷം രൂപ കൂടെ നല്‍കണമെന്ന് വരന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് ഇത്രയും തുക നല്‍കാന്‍ തനിക്ക് ശേഷിയില്ലെന്ന് പിതാവ് പറഞ്ഞെങ്കിലും വരന്റെ ബന്ധുക്കള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. നേരത്തെ സ്ത്രീധനമായി ഒരു ലക്ഷം രൂപ വധുവിന്റെ അച്ഛന്‍ നല്‍കിയിരുന്നു. ഇതിന് പുറമെയാണ് അഞ്ച് ലക്ഷം രൂപ കൂടി വരനും കുടുംബവും ആവശ്യപ്പെട്ടത്. അതേസമയം വധുവിന്റെ പിതാവ് ആത്മഹത്യക്ക് ശ്രമിക്കുന്നത് ബന്ധുക്കള്‍ കണ്ടതോടെ ജീവന്‍ രക്ഷിക്കാനായി.
Post a Comment
0 Comments