മേല്‍പറമ്പ് (www.evisionnews.co): മേല്‍പറമ്പ ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് നസീര്‍ കൂവത്തൊടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സപോര്‍ടിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ മാഹിന്‍ ഹാജി കല്ലട്ര, വിജയന്‍ മാസ്റ്റര്‍, നാസിമുദ്ദീന്‍ മാസ്റ്റര്‍, ഹസന്‍ കുട്ടി കടക്കാല്‍, ഒ.എസ്.എ പ്രസിഡണ്ട് എം.എം ഹംസ, സെക്രട്ടറി സൈഫുദ്ദീന്‍ മാക്കോട്, ലളിത ടീച്ചര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എം.വി സിമി സ്വാഗതവും ഹെഡ്മാസ്റ്റര്‍ ബി ഉഷാകുമാരി നന്ദിയും പറഞ്ഞു.
Post a Comment
0 Comments