Type Here to Get Search Results !

Bottom Ad

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധക്കടല്‍


കാസര്‍കോട് (www.evisionnews.co): മലയാളി മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. മോഷണം ആരോപിച്ച് ആദിവാസിയെ തല്ലിക്കൊന്നവര്‍ എടുത്ത സെല്‍ഫികൂടി പുറത്തായതോടെ കൊലയാളികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നത്. അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്. പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച മധുവിനെ മോഷ്ടാവെന്ന് ആരോപിച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരിക്കുന്നത്.

നാട്ടുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ മധു പോലീസ് വാഹനത്തില്‍ വെച്ച് ഛര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പോലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി മരണപ്പെടുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് മധു പോലീസിന് മൊഴി നല്‍കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad