കാസര്‍കോട് (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് എട്ടുവര്‍ഷം പൂര്‍ത്തിയായിട്ടും നീതി നിഷേധം തുടരുന്നതില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് ഫോര്‍ സി.എം ഉസ്താദ് സോഷ്യല്‍ മീഡിയ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്് പരിസരത്തെ ട്രാഫിക് കവലയില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ആരംഭിച്ച പ്രതിഷേധ ചടങ്ങ് ഒരു മണിക്കൂറോളം നീണ്ടു. സലിം ദേളി, ഷാഫി ഹാജി കട്ടക്കാല്‍, അബൂബക്കര്‍ ഉദുമ, സി.എ മുഹമ്മദ് ഷാഫി, അബ്ദുല്ല ഖാസിയാറകം, സിദ്ധീഖ് നദ്വി ചേരൂര്‍, തുരുത്തി മുഹമ്മദ്, ബഷീര്‍ ദാരിമി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഹമീദ് കുണിയ, അബ്ദുല്‍ ഖാദര്‍ സഅദി, കെ.പി.എസ് വിദ്യാനഗര്‍, ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, കരീം, ഇരിട്ടി മുഹമ്മദ്, ബുര്‍ഹാന്‍, താഹിര്‍, ബി.കെ മുഹമ്മദ് ഷാ സംസാരിച്ചു.
Post a Comment
0 Comments