കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനം ഏപ്രില്‍ 27ന് നടത്താന്‍ കാസര്‍കോട് ചേര്‍ന്ന സമ്മേളന പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. കണ്‍വെന്‍ഷന്‍ മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹക്കീം അജ്മല്‍ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുള്ള, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, അഡ്വ. വി.എം മുനീര്‍, ഹാഷിം കടവത്ത്, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീര്‍, എ.എ അസീസ്, ഹമീദ് ബെദിര, സി.ഐ.എ ഹമീദ്, എ.എ അബ്ദുല്‍ റഹിമാന്‍, സെഡ്.എ കയ്യാര്‍, നൗഫല്‍ തായല്‍, സലീം ചേരങ്കൈ, സി.എ അബ്ദുല്ലക്കുഞ്ഞി, ജലീല്‍ തുരുത്തി, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, എം.ബി അഷ്‌റഫ്, റഷീദ് ഗസാലി നഗര്‍, മമ്മു ചാല, മുജീബ് തളങ്കര, ഹസന്‍കുട്ടി പതിക്കുന്നില്‍, ഹാരിസ് ബ്രദേര്‍സ്, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍ പ്രസംഗിച്ചു.
Post a Comment
0 Comments