വിദ്യാനഗര്‍ (www.evisionnews.co): പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60) എന്ന വീട്ടമ്മയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ബദിയടുക്ക, കുഞ്ചാര്‍ സ്വദേശികളാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 18നാണ് ചെക്കിപ്പള്ളത്ത് ഒറ്റക്ക് താമസിച്ചിരുന്ന സുബൈദയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ പരസ്പരം കെട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഘാതകര്‍ സഞ്ചരിച്ചെന്ന് കരുതുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലുള്ളതായും വിവരമുണ്ട്.
Post a Comment
0 Comments