തിരുവനന്തപുരം (www.evisionnews.co): സി.പി.എം സംസ്ഥാന സമ്മേളനത്തിനും പാര്‍ട്ടി കോണ്‍ഗ്രസിനും ശേഷം മന്ത്രിസഭയിലും മുന്നണിക്കകത്തും വന്‍ മാറ്റങ്ങളുണ്ടായേക്കാമെന്ന് സൂചന. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലുയരുന്ന ചര്‍ച്ചകളും നിഗമനങ്ങളും മന്ത്രിസഭയിലെ അഴിച്ചുപണിക്ക് കളമൊരുക്കിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 22 മുതല്‍ തൃശൂരില്‍ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിന്റെ 19 മാസത്തെ പ്രവര്‍ത്തനം വിലയിരുത്തും. പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം തൃശൂര്‍
സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. മുന്‍ മന്ത്രി ഇപി ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശം സംബന്ധിച്ച് ചര്‍ച്ചയുണ്ടായേക്കും. മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് സമ്മേളനത്തിന് ശേഷമെന്ന് പറഞ്ഞാണ് ഇപിയെ സമാധാനിപ്പിച്ചത്. എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി മന്ത്രിസഭയില്‍ തിരിച്ചെത്തിയെങ്കില്‍ അതേസ്ഥിതിയിലുള്ള തനിക്ക് മന്ത്രിസഭയിലേക്ക് വാതില്‍ തുറക്കാത്തതില്‍ ജയരാജന് അമര്‍ഷമുണ്ട്.
അനാരോഗ്യം ചില മന്ത്രിമാരെ അലട്ടുന്നുണ്ടെന്നും ചിലര്‍ക്ക് ഉദ്ദേശിച്ച പുരോഗതിയുണ്ടാക്കാന്‍ കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്. അതിനാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഖംമിനുക്കലിനാകും പാര്‍ട്ടി മുതിരുകയെന്നും സൂചനയുണ്ട്.
Post a Comment
0 Comments