തിരുവനന്തപുരം: (www.evisionnews.co)മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കും. കൊലപാതകത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി കൈക്കൊള്ളുമെന്നും ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി വ്യാപകമായ തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ല. പ്രദേശത്ത് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു . എന്നാല്‍ എന്തിന്റെ പേരിലായാലും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. കൊലവിളി മുദ്രാവാക്യവും കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യമാണ്. എന്നാല്‍ കണ്ണൂരില്‍ ചുവപ്പ് ഭീകരതയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം സംഘപരിവാറിന്റേതാണെന്നും അദ്ദേഹം ആരോപിച്ചു.
Post a Comment
0 Comments