കാസര്‍കോട് (www.evisionnews.co): സി.പി.ഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള കാസര്‍കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതല്‍ 13 വരെ ചട്ടഞ്ചാലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11ന് വൈകിട്ട് ചട്ടഞ്ചാലില്‍ ഇ.കെ മാസ്റ്റര്‍ നഗറില്‍ ബഹുജന റാലി നടക്കും. മൂന്ന് മണിക്ക് പൊയിനാച്ചിയില്‍ നിന്നും റെഡ് വളണ്ടിയര്‍ പരേഡ് ആരംഭിക്കും.
പൊതുസമ്മേളനം സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവംഗം കെ.ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും.മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, വി.എസ് സുനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.
പ്രതിനിധി സമ്മേളനം 12,13 തീയ്യതികളില്‍ തല ക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കും. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ആറ് മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും പ്രത്യേകം ക്ഷണിതാക്കളും ഉള്‍പ്പെടെ 163 പേര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി കൃഷ്ണന്‍, ടി. കൃഷ്ണന്‍, വി. രാജന്‍ സംബന്ധിച്ചു.
Post a Comment
0 Comments