കാസര്‍കോട്: ഓട്ടോയില്‍ സ്ഫോടക വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതിയെ ഒരു വര്‍ഷം തടവിനും 3000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പയ്യന്നൂര്‍, മാതമംഗലം മേക്കാട്ടു വളപ്പില്‍ എം.വി.ബാബു(47)വിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.
2009 ഡിസംബര്‍ 18ന് ബളാല്‍, പാടിയിലാണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന അമോണിയം നൈട്രേറ്റ്, 362 മീറ്റര്‍ ഫ്യൂസ് വയര്‍, 400 ഡിറ്റനേറ്റര്‍ എന്നിവയുമായി ബാബുവിനെയും സംഘത്തെയും പിടികൂടിയത്. മറ്റു രണ്ടു പ്രതികളായ വി.വി.മനോജ് (24), ടി.വി.ജോസഫ് (32) എന്നിവരെ കോടതി കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു.
Post a Comment
0 Comments