Type Here to Get Search Results !

Bottom Ad

ബംഗളൂരു കോര്‍പറേഷന്‍ ഒാഫീസിന്​ തീയിടാന്‍ ശ്രമം;ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: (www.evisionnews.co)ബൃഹത്​ ബംഗളൂരു മഹാനഗര പാലിക ഒാഫീസിന്​ തീയിടാന്‍ കോണ്‍ഗ്രസ്​ നേതാവി​ന്റെ  ശ്രമം. ബംഗളൂരു ആര്‍.കെ പുരം ബ്ലോക്ക് ​ പ്രസിന്‍റായ നാരായണ സ്വാമിയാണ്​ ​ കോര്‍പറേഷന്‍ ഒാഫീസിനകത്തേക്ക്​ പെട്രോള്‍ ഒഴിച്ച ശേഷം തീയിടുമെന്ന്​ ഭീഷണിപ്പെടുത്തിയത്​.

വ്യാജഭൂമിയുടെ രേഖകള്‍ ഉദ്യേഗസ്ഥര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ്​ നാരായണസ്വാമി ഒാഫീസിന്​ തീയിടുമെന്ന്​ ഭീഷണിമുഴക്കിയത്​.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. നാരായണസ്വാമി കുപ്പിയിലാക്കി കൊണ്ടുവന്ന പെട്രോള്‍ ഒാഫീസിനു മുന്നില്‍ ഒഴിക്കുകയും ​​രേഖകള്‍ ലഭിച്ചില്ലെങ്കില്‍ തീയിടുമെന്ന്​ പറഞ്ഞ്​ ബഹളം വെക്കുന്നതി​ന്റെയും  ദൃശ്യങ്ങള്‍ പ്രാദേശിക ചാനല്‍ പു​റത്തുവിട്ടിരുന്നു.  

Post a Comment

0 Comments

Top Post Ad

Below Post Ad