Type Here to Get Search Results !

Bottom Ad

ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


ബദിയടുക്ക:(www.evisionnews.co)ബദിയടുക്ക  ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ്സ്  സംഘടിപ്പിച്ചു.ഇന്നത്തെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വാഹനപകടങ്ങളുടെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും ,പൊതു ജനങ്ങളും ഡ്രൈവർമാരും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുത്തുന്നതിനും, സ്ത്രീ  സൗഹൃദ ടാക്സി പ്രോൽസാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. 100 ഓളം ഡൈവർമാർ ക്ലാസ്സിൽ പങ്കെടുത്തു. ബദിയടുക്ക എസ് ഐ കെ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കാസർകോട് മോട്ടോർവാഹന ഇൻസ്പെക്ടർ എ കെ രാജീവൻ ഉദ് ഘാടനം  ചെയ്തു.
എസ്.ഐ രാജീവൻ കെ.വി സ്വാഗതവും,മണികണ്ഠൻ  നന്ദിയും പറഞ്ഞു
എസ് ഐ വിനോദ് കുമാർ, സിവിൽ പോലീസ് ഒഫീസർമാരായ അനീഷ് സി.വി വി,  ശ്രീനാഥ് പി.ആർ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments

Top Post Ad

Below Post Ad