താനെ: രാജ്യത്തെ ആദ്യ വനിത പ്രൈവറ്റ് ഡിറ്റക്ടീവ് രാജാനി പണ്ഡിറ്റിനെ അറസ്റ്റ് ചെയ്തു. വ്യക്തികളുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചു എന്ന കുറ്റത്തിനാണ് രാജാനിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരുടെ വ്യക്തിഗത വിവരങ്ങളാണ് രാജാനി അനധികൃതമായ മാര്‍ഗങ്ങളിലൂടെ ശേഖരിച്ചതെന്ന് പൊലീസ് പറയുന്നു.
രാജാനിയ്ക്കെതിരെ ശക്തമായ തെളിവുകളുള്ളതിനാലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. താനെ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് രാജാനിയ്ക്കൊപ്പം സന്തോഷ് പണ്ട്ഗളേ, പ്രശാന്ത് സോനവാനേ എന്നീ മറ്റ് രണ്ട് ഡിറ്റക്ടീവുകളും പൊലീസ് പിടിയിലായിട്ടുണ്ട്.
വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന റാക്കറ്റുകള്‍ രാജ്യത്ത്പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്നും പൊലീസ് മേധാവി പരം ഭീര്‍ സിംഗ് പ്രതികരിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കേസിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
Post a Comment
0 Comments