Type Here to Get Search Results !

Bottom Ad

ദര്‍ശന പുണ്യം തേടി വിദേശികള്‍ ചീര്‍മ്മക്കാവില്‍


നീലേശ്വരം: (www.evisionnews.co)ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതകള്‍ കേട്ടറിഞ്ഞ് കേരളത്തിലെത്തിയ  വിദേശികള്‍ ദര്‍ശനത്തിനായ് ചീര്‍മ്മക്കാവിലെത്തി. 20 മുതല്‍ 25 വരെ നവീകരണ പുന: പ്രതിഷ്ഠ ബ്രഹ്മകലശോത്സവം നടക്കുന്ന വിവരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും ആഘോഷ കമ്മറ്റി ക്ഷണപത്രം  നൽകിയിരുന്നു . കഴിഞ്ഞദിവസം ബേക്കലിലെത്തിയ ഇംഗ്ലണ്ടില്‍ നിന്നുള്ള ഡേവിഡ്, രഞ്ജു എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ച് പേരടങ്ങിയ സംഘം ചീര്‍മ്മക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തെ കുറിച്ച് അറിയുകയും ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു. പൂജാദി കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന കലശ പാത്രങ്ങള്‍, ചടങ്ങുകളെല്ലാം കൗതുകത്തോടെയാണ് സംഘം വീക്ഷിച്ചത്. കലവറ, അടുക്കള തുടങ്ങിയ സ്ഥലങ്ങളെല്ലാം നോക്കി കണ്ടു. ക്ഷേത്ര ദര്‍ശന സമയത്ത് തിരുമുറ്റത്ത് നീലേശ്വരം സന്തോഷ് മാരാരും കലാനിലയം സതീഷ് മാരാരുടേയും സംഘത്തിന്റെയും ഇരട്ട തായമ്പക  കൊട്ടിക്കയറുന്നത് ആസ്വദിച്ചാണ് സംഘം മടങ്ങിയത്. ആഘോഷക്കമ്മറ്റി ചെയര്‍മാന്‍  കെ.സി.മാനവര്‍മ്മരാജ, വര്‍ക്കിംഗ് ചെയര്‍മാന്‍ പരുരുഷോത്തമന്‍ പുളിക്കാല്‍, ജനറല്‍ കവീനര്‍ കെ.വി.രാജീവന്‍, ഭാസ്‌കരന്‍ ആയത്താര്‍, പ്രോഗ്രാം കമ്മറ്റി കവീനര്‍ കെ.ദിനേശ് കുമാര്‍ കുണ്ടേന്‍ വയല്‍ സ്വീകരണ കമ്മറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ അരമന എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad