മഞ്ചേരി:(www.evisionnews.co) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവം ഫെബ്രുവരി 4 മുതല്‍ എട്ട് വരെ മഞ്ചേരി എന്‍ എസ് എസ് കോളേജില്‍വെച്ച് നടക്കും.
പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സിനിമ ബാലതാരം എമില്‍ സല്‍മാന്‍ നിര്‍വഹിച്ചു.യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി ശിഹാബ്,കോളേജ് പ്രിന്‍സിപ്പള്‍ കെ.ശങ്കര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.ഷെബീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.കലോത്സവത്തിന്റെ പേരും ലോഗോയും പ്രശസ്ത ചലച്ചിത്രതാരവും ചാലക്കുടി എം.പി.യുമായ ശ്രീ ഇന്നസെന്റ് പ്രകാശനം ചെയ്തു. ‘തിളക്കമാര്‍ന്ന ആഘോഷം’ എന്നര്‍ത്ഥം വരുന്ന മറാത്തിറഷ്യന്‍ വാക്കുകള്‍ ഉള്‍പ്പെടുത്തിയാണ് ‘ലാലി ഗാല’ എന്ന പേര് സിസോണിന് നല്‍കിയത്.വളാഞ്ചേരി സ്വദേശിയിയും എഴുത്തുകാരനുമായ ശരത് ആണ് പേര് നിര്‍ദ്ദേശിച്ചത്. വളാഞ്ചേരി ‘ക്രിയ’ ഡിസൈന്‍സിലെ ലിബിന്‍ എടയൂര്‍ ലോഗോ രൂപകല്പന ചെയ്തത്. ചടങ്ങില്‍ ഷബീര്‍,എന്‍.എം.ഷഫീഖ്,എ.ജോഷിദ്,സി. വിപിന്‍,കെ.എ.സക്കീര്‍ എന്നിവരും മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജിത തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ നിന്ന് 200ഓളം കോളേജുകളില്‍ നിന്നായി ആയിരക്കണക്കിന് പ്രതിഭകള്‍ പങ്കെടുക്കും.
Post a Comment
0 Comments