ദില്ലി: (www.evisionnews.co)ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. ഗൊരഖ്പൂര്‍, ഫുല്‍പൂര്‍, അരാരിയ ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 11ന് നടക്കും. ലോകസഭാ മണ്ഡലങ്ങള്‍ക്ക് പുറമെ ബിഹാറിലെ ജെഹനാബാദ്, ഭാബുവ നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും മാര്‍ച്ച് 11ന് നടക്കുന്നുണ്ട്. മാര്‍ച്ച് 14 നാണ് വോട്ടെണ്ണല്‍.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലങ്ങളാണ് യഥാക്രമം ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങള്‍. ഫുല്‍പൂര്‍ മണ്ഡലത്തിലേക്ക് ബിഎസ്പി നേതാവ് മായാവതി മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ബിഎസ്പി അതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആദിത്യനാഥ് സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍.
Post a Comment
0 Comments