ആദൂര്‍ (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു. കാറഡുക്ക ആദൂര്‍ കുക്കംകൈ പുതിയ കണ്ടത്തിലെ ബീഫാത്തിമ (68)ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ ദായനന്ദനെ (37)തിരെ ആദൂര്‍ പോലീസ് കേസെടുത്തു.
ഞായറാഴ്ച ഉച്ചക്ക് 12.40മണിയോടെ ബോവിക്കാനത്താണ് അപകടം. ആലൂരിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ബീഫാത്തിമയും കുടുംബവും. ബോവിക്കാനത്ത് ബസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ റോഡിലേക്ക് തെറിച്ചുവീണ ബീഫാത്തിമ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments