ബംഗളൂരു: (www.evisionnews.co)ബസിനടിയില്‍ മൃതദേഹം കുടുങ്ങിയത് അറിയാതെ കര്‍ണാടക ആര്‍ടിസി ബസ് സഞ്ചരിച്ചത് 70 കിലോമീറ്റര്‍. കെഎസ്‌ആര്‍ടിസിയുടെ മൈസൂരില്‍ നിന്നും ബംഗളൂരിലേക്ക് പോകുന്ന നോണ്‍ എസി സ്ലീപ്പര്‍ ബസാണ് മൃതദേഹം കുടുങ്ങിയത് അറിയാതെ 70 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചത്.
സംഭവത്തില്‍ ശാന്തി നഗര്‍ ഡിപ്പോയിലെ ഡ്രൈവറായ മൊഹിയുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരില്‍ നിന്നും പുറപ്പെട്ട ബസ് മാണ്ഡ്യ- ചന്നപ്പട്ട റോഡിലൂടെയാണ് ബംഗളൂരിലേക്ക് പോയത്. ബസ് ചന്നപ്പെട്ടയില്‍ എത്തിയപ്പോള്‍ എന്തിലോ തട്ടിയതിന്റെ ശബ്ദം കേട്ടിരുന്നു. ടയര്‍ കല്ലില്‍ തട്ടിയതാണ് എന്നാണ് വിചാരിച്ചത്. ഉടന്‍ തന്നെ റിയര്‍വ്യൂ മിററിലൂടെ നോക്കിയെങ്കിലും ഒന്നും കാണാന്‍ സാധിച്ചില്ലെന്ന് മൊഹിയുദ്ദീന്‍ പൊലീസിനോട് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ 2.35 നാണ് ബസ് ബംഗളൂരില്‍ എത്തിയത്. ഡിപ്പോയില്‍ എത്തി ബസ് പാര്‍ക്ക് ചെയ്തതിനുശേഷം ഉടന്‍ തന്നെ വിശ്രമിക്കാനായി പോയതായും മൊഹിയുദ്ദീന്‍ പറഞ്ഞു. രാവിലെ എട്ട് മണിയായതോടെ ബസ് കഴുകാന്‍ ആളുകള്‍ എത്തിയതോടെയാണ് ബസിന്റെ അടിയില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസ് എത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലുള്ള മോര്‍ച്ചറിയിലേക്ക് മാറ്റി. 30നും 40നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബംഗ്ളൂരു- മൈസൂര്‍ റൂട്ടിലുള്ള എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു.
പത്തുവര്‍ഷത്തോളം ഡ്രൈവിംഗില്‍ പരിചയമുള്ള ആളാണ് മൊഹിയുദ്ദീന്‍. ഇതുവരെ യാതൊരു അപകടവും ഇയാളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ബസിനയില്‍ ഒരാള്‍ കുടുങ്ങിയ വിവരം അറിഞ്ഞില്ലെന്ന് മൊഹിയുദ്ദീന്‍ പറഞ്ഞു.
Post a Comment
0 Comments