കാസര്‍കോട്: തെരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ ജനങ്ങള്‍ക്ക് ഇടത്പക്ഷ മുന്നണി നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ് വാക്കാണെന്നും, ഒഴുക്കിയത്
മുതലക്കണ്ണീരാണെന്നും ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ചതും, കാസര്‍കോടിന്റെ വികസന കുതിപ്പിന് നിദാനമാകുന്നതും, ആരോഗ്യമേഖലയില്‍ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്നതുമായ കാസര്‍കോട് മെഡിക്കല്‍ കോളേജിന് ഒരു രൂപ പോലുംബജറ്റില്‍വകയിരിത്തിയിട്ടില്ല.ഇത് കാസര്‍കോട്ജില്ലയോടുള്ള കടുത്ത വഞ്ചനയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കോടതി നിര്‍ദ്ദേശിച്ച സഹായത്തിന് വകയിരുത്തിയത് തുച്ചമായ തുക മാത്രമാണ്. എന്‍ഡോസള്‍ഫാന്‍ പുനരിധിവാസത്തെ കുറിച്ച് ഒരക്ഷരം ഉരിയാടാതെ ദുരിതബാധിതരോട് കാണിച്ചത് തികഞ്ഞ അനീതിയാണെന്നും യോഗം വിലയിരുത്തി.
പ്രഭാകരന്‍ കമ്മീഷനെ നിയോഗിച്ച് കാസര്‍കോട് വികസന പാക്കേജ് വഴി നിരവധികോടികളുടെ പ്രവര്‍ത്തനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജില്ലയില്‍ പ്രാവര്‍ത്തികമാക്കിയതെങ്കില്‍ ഇപ്രാവശ്യത്തെ ബജറ്റില്‍ 95 കോടി രൂപ മാത്രമാണ് വകയിരുത്തിയത് ഇതില്‍ നിന്നും ഒരു ഭാഗം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സഹായത്തിന് മാറ്റിവെക്കണമെന്ന നിര്‍ദ്ദേശം ജനങ്ങളെ കബളിപ്പിക്കലാണെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിഷാം പട്ടേല്‍ പ്രസംഗിച്ചു.
Post a Comment
0 Comments