ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലിയുടെ അവസാനത്തെ ധനകാര്യ ബജറ്റ് അവതരണം പൂര്‍ത്തിയായതോയുള്ള ആശങ്ക വിലകുറയുന്നതും കൂടുന്നതുമായ വസ്തുുക്കളെക്കുറിച്ചാണ്. ഇറക്കുമതി ചെയ്തിട്ടുള്ള ഒരുകൂട്ടം വസ്തുക്കളുടെ വിലയാണ് ഇതോടെ ഉയരുക. മൊബൈല്‍ ഫോണുകള്‍, കാര്‍, മോട്ടോര്‍ സൈക്കിള്‍, പഴച്ചാറുകള്‍, പെര്‍ഫ്യൂമുകള്‍, പാദരക്ഷകള്‍ എന്നിവയുടെ വിലയാണ് ഉയരുക. 2018ലെ ധനകാര്യ ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന ഈ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതാണ് വിലകൂടാന്‍ കാരണമായിട്ടുള്ളത്. എന്നാല്‍ അണ്ടിപ്പരിപ്പ്, സോളാര്‍ ടെമ്‌ബേര്‍ഡ് ഗ്ലാസ്, അസംസ്‌കൃത വസ്തുക്കള്‍, കോക്ലിയര്‍ ഇംപ്ലാന്റിനുള്ള സാമഗ്രികള്‍ എന്നിവയ്ക്ക് പുതിയ ബജറ്റില്‍ വിലകുറയും. ഇവയ്ക്ക് ഉണ്ടായിരുന്ന കസ്റ്റംസ് തീരുവ സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെയാണിത്.
വില കൂടുന്നവ
*സിഗററ്റ്
*കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍
*മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പ്
*സ്വര്‍ണം, വെള്ളി
*സണ്‍ഗ്‌ളാസുകള്‍
*പച്ചക്കറികള്‍, ഓറഞ്ച്
* പെര്‍ഫ്യൂമുകള്‍
*സണ്‍സ്‌ക്രീന്‍ ലോഷന്‍
*ഡിയോഡറന്റുകള്‍
*സെന്റുകള്‍, ടോയ്‌ലറ്റ് സ്‌പ്രേകള്‍
*ട്രക്കുകളുടേയും ബസുകളുടേയും റേഡിയല്‍ ടയറുകള്‍
*സില്‍ക്ക് തുണിത്തരങ്ങള്‍
*ചെരുപ്പുകള്‍, മെഴുക് തിരി, ലൈറ്ററുകള്‍
*വജ്രം, നിറമുള്ള രത്‌നക്കല്ലുകള്‍
*ഇമിറ്റേഷന്‍ ആഭരണങ്ങള്‍
*സ്മാര്‍ട്ട് വാച്ചുകള്‍,വാച്ചുകള്‍, ക്‌ളോക്കുകള്‍
*എല്‍.സി.ഡി, എല്‍.ഇ.ഡി ടി.വികള്‍
*ഫര്‍ണിച്ചര്‍
*മെത്തകള്‍
*ലൈറ്റുകള്‍
*ഭക്ഷ്യ എണ്ണകള്‍
വില കുറയുന്നവ
*കോക്‌ളിയര്‍ ഇംപ്‌ളാന്റിനുള്ള അസംസ്‌കൃത വസ്തുക്കള്‍
*സംസ്‌കരിക്കാത്ത അണ്ടിപ്പരിപ്പ്
*സോളാര്‍ പാനലുകള്‍
*എല്‍.എന്‍.ജി
Post a Comment
0 Comments