Type Here to Get Search Results !

Bottom Ad

മാനവസൗഹാര്‍ദ സംഗീതയാത്രക്ക് ബോവിക്കാനത്ത് സ്വീകരണം നല്‍കി


മുളിയാര്‍ (www.evisionnews.co): മാനവീകതയുടെ ഉള്ളുണര്‍ത്താനും അസ്വസ്ഥതകളുടെ മുറിവുണക്കാനും സാധ്യമാകുന്ന ഉദാത്തമായ മാധ്യമമാണ് കലകളെന്നും കലകളെ പ്രോല്‍സാഹിപ്പിക്കേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി അഭിപ്രായപ്പെട്ടു. കേരളാ കലാകൂട്ടായ്മയുടെ മാനവ സൗഹാര്‍ദ്ധ സംഗീതയാത്രക്ക് ബോവിക്കാനത്ത് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എന്‍ ഹനീഫ അധ്യക്ഷത വഹിച്ചു. ബി.സി കുമാരന്‍ സ്വാഗതം പറഞ്ഞു. മികവു തെളിയിച്ച കലാകാരന്മാരായ അബ്ദുല്‍ ഖാദര്‍ (ദഫ്മുട്ട്), രഘുരാം (യക്ഷഗാനം), രാഘവന്‍ ബെള്ളിപ്പാടി (കവി), മഹമൂദ് മുസ്ലിയാര്‍ (താരാട്ട്) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ടി.എം.എ കരിം, എ.ബി ശാഫി, എം. കുഞ്ഞമ്പു നമ്പ്യാര്‍, എം. മാധവന്‍, എസ്.എം മുഹമ്മദ് കുഞ്ഞി, ജയകൃഷ്ണന്‍ മാസ്റ്റര്‍, ബഡുവന്‍ കുഞ്ഞി ചാല്‍ക്കര, കെ.ബി മുഹമ്മദ് കുഞ്ഞി, അബ്ബാസ് മുതലപ്പാറ, മന്‍സൂര്‍ മല്ലത്ത്, ബി. അഷ്‌റഫ്, മസൂദ് ബോവിക്കാനം, ഷരീഫ് കൊടവഞ്ചി പ്രസംഗിച്ചു. അസീസ് തായിനേരി, ഇബ്രാഹിം മൊഗ്രാല്‍, അഷ്‌റഫ് പയ്യന്നൂര്‍, ഹമീദ് കോളിയടക്കം, യൂസുഫ് മേല്‍പറമ്പ്, ഷബീര്‍ ഉര്‍മി, ജാഫര്‍ പേരാല്‍, റഷീദ് ഉപ്പള, പള്ളങ്കോട് ഷാഫി, സുമയ്യ വളാഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ബി.കെ ഹംസ നന്ദി പറഞ്ഞു.

16ന് അരീക്കോട് നിന്ന് ആരംഭിച്ച യാത്ര ഇന്ന് നാലുമണിക്ക് ബദിയടുക്കയില്‍ സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad