കാസര്‍കോട് (www.evisionnews.co): നാരമ്പാടി ലിസ്‌ബെന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന 'നാരമ്പാടി പ്രീമിയര്‍ ലീഗ്' സീസണ്‍ ഫോര്‍ ക്രിക്കറ്റ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ക്ലബ്ബ് ആക്ടിംഗ് പ്രസിഡണ്ട് അലി കെ.ബിക്ക് കൈമാറി നിര്‍വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ക്ലബ് ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഏപ്രില്‍ ആറിന് ഉദ്ഘാടന പരിപാടിയോടുകൂടി തുടക്കംകുറിക്കുന്ന ഫെസ്റ്റ് 7,8 തിയതികളില്‍ നടക്കും. മത്സരത്തില്‍ ആറു ടീമുകളിലായി 90ല്‍ പരം വരുന്ന കായിക പ്രതിഭകള്‍ അണി നിരക്കുമെന്ന് ക്ലബ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Post a Comment
0 Comments