Type Here to Get Search Results !

Bottom Ad

ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു


മഞ്ചേശ്വരം: (www.evisionnews.co) യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം  നിയോജക മണ്ഡലം കമ്മിറ്റി വോര്‍ക്കാടി മജീര്‍ പള്ളത്ത് ഷുഹൈബ് എടയന്നൂര്‍ മെമ്മോറിയല്‍ ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഹര്‍ഷാദ് വോര്‍ക്കാടി ഉല്‍ഘാടനം ചെയ്തു.

 ചടങ്ങില്‍ ഉമര്‍ ബോര്‍ക്കള, മമത ദിവാകര്‍, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് ശുക്കൂര്‍, വോ ര്‍ ക്കാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മജീദ്, പി സോമപ്പ, മുഹമ്മദ് മജല്‍, ഇബ്രാഹിം ഹാജി കല്ലൂര്‍, ഡോ: ഹിബ, സിദ്ധിഖ് മഞ്ചേശ്വരം, റിയാസ് മൊഗ്രാല്‍, ശരീഫ് ഹരിബയല്‍, സക്കരിയ മഞ്ചേശ്വരം, ഷഫീക്ക് പൈവള്ളിക, മൊയ്‌നു പൂന, യൂസുഫ് കോട്ട, എന്നിവര്‍ സംസാരിച്ചു,.ആരിഫ് മച്ചംപാടി സ്വാഗതവും, ഇഖ്ബാല്‍ കളിയൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad