ബദിയടുക്ക (www.evisionnews.co): മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന് സംഘാടക സമിതി ട്രഷറര്‍ ഷാഫി ഹാജി ആദൂര്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. നാളെ പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, സിദ്ദീഖലി രങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തെരെഞ്ഞെടുത്ത ചെര്‍ക്കളം അബ്ദുല്ലക്കും വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത സി.ടി അഹമ്മദലിക്കും സ്വീകരണം നല്‍കും. സായ് റാം ഗോപാല കൃഷ്ണഭട്ട്, ഫാദര്‍ ജോസഫ് ഈനാച്ചേരില്‍ എന്നിവര്‍ക്ക് പുരസ്‌ക്കാരം നല്‍കി ആദരിക്കും. സമ്മേളനത്തില്‍ ബഹുജന റാലിയും വൈറ്റ് ഗാര്‍ഡ് പരേഡും നടക്കും. മാഹിന്‍ കേളോട്ട്, പിഡിഎ റഹ്മാന്‍, ബേര്‍ക്ക അബ്ദുല്ല ഹാജി, അന്‍വര്‍ ഓസോണ്‍, ഷംസുദ്ധീന്‍ കിന്നിംഗാര്‍, സിദ്ധീക്ക് വളമുഗര്‍, ഇസ്മായില്‍ ഹാജി, അബൂബക്കര്‍ ഹാജി കുമ്പഡാജെ, എസ്. മുഹമ്മദ്, എസ്.കെ അബ്ബാസലി, ഷാഫി ഹാജി, അബ്ബാസ് ഹാജി മുള്ളേരിയ, സൂപ്പി കൊറ്റുമ്പ, ഇബ്രാഹിം കൊല്ലാടി, അബ്ദുല്‍ റഹിമാന്‍ കോട്ട, എം.എസ് ഹമീദ്, ഷാഫി മാര്‍പ്പനട്ക്ക, ഉബൈദ് ഗോസാഡ, ഇബ്രാഹിം ഹാജി, ഹമീദ് പൊസോലിഗെ, ബഷീര്‍ ഫ്രന്‍ഡ്‌സ്, ഫാറൂക്ക് കുമ്പഡാജെ, ഹൈദര്‍ കുടുപ്പംകുഴി, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, സി. മുഹമ്മദ്, ഇബ്രാഹിം ബദിയടുക്ക സംബന്ധിച്ചു.
Post a Comment
0 Comments