തിരുവനന്തപുരം (www.evisionnews.co): ആഴ്ച്ചയില്‍ അഞ്ചു ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഓര്‍ഡിനന്‍സുകള്‍ പുനഃസ്ഥാപിക്കാനായി കഴിഞ്ഞ വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പത്തൊന്‍പത് മന്ത്രിമാരില്‍ വെറും ആറ് പേര്‍ മാത്രമാണ് പങ്കെടുത്തത്.
ഇതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. സി.പി.എം സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത എ.കെ. ബാലന്‍, തോമസ് ഐസക്, എം.എം. മണി, ടി.പി. രാമകൃഷണന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി മന്ത്രിമാര്‍. സി.പി.എമ്മിലെ അഞ്ച് പേര്‍ക്ക് പുറമെ ജെ.ഡി.എസ് പ്രതിനിധി മാത്യു ടി. തോമസ് എന്നിവരാണ് കഴിഞ്ഞ ദിവസം യോഗത്തില്‍ പങ്കെടുത്തിരുന്നത്. കോറം തികയാത്തതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്നു പ്രത്യേക മന്ത്രിസഭയോഗം ചേര്‍ന്നത്. 17 ഓളം ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടാന്‍ വേണ്ടിയാണ് യോഗം ചേരുന്നത്.
Post a Comment
0 Comments