Type Here to Get Search Results !

Bottom Ad

അ​ദ്ധ്യാ​പി​ക​യ്ക്ക് നേരെ ആസിഡ് ആക്രമണം;യുവാവ് പിടിയില്‍

Image result for ആസിഡ് ആക്രമണംതിരുവനന്തപുരം:(www.evisionnews.co) സ്വ​കാ​ര്യ സ്കൂള്‍ അ​ദ്ധ്യാ​പി​ക​യ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി സ്വദേശി സുധീഷെന്ന യുവാവാണ് പിടിയിലായത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പകപോക്കലാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. കു​റ്റി​ച്ചല്‍ മ​ന്തി​ക്ക​ളം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടില്‍ മോ​ഹ​നന്‍​-​ലി​ല്ലി​ക്കു​ട്ടി ദ​മ്ബ​തി​ക​ളു​ടെ മ​കള്‍ ജീന മോ​ഹ​ന​നില്‍ (23) നിന്ന് പൊലീസിന് ലഭിച്ച ചില സൂചനകളാണ് ഇയാളെ പിടികൂടാനിടയാക്കിയത്. ജീനയുടെ ഫേസ് ബുക്ക് അക്കൗണ്ടും ഫോണ്‍ കോള്‍ വിവരങ്ങളും പരിശോധിച്ച പൊലീസ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുധീഷിന്റെ പ്രണയാഭ്യര്‍ത്ഥന അടങ്ങിയ പോസ്റ്റുകള്‍ കണ്ടെത്തി. തുടര്‍ന്ന് ജീനയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ച്‌ മനസിലാക്കിയതോടെയാണ് കേസിന് വഴിത്തിരിവായത്. 

Post a Comment

0 Comments

Top Post Ad

Below Post Ad