Type Here to Get Search Results !

Bottom Ad

നടിയെ ആക്രമിച്ച കേസ്: രേഖകളുടെയും തെളിവുകളുടെയും പട്ടിക കോടതിയില്‍ ഹാജരാക്കി

Related imageകൊച്ചി: (www.evisionnews.co)നടിയെ ആക്രമിച്ച കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെയാണ് സമര്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍, പെന്‍െ്രെഡവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചാരണ വേളയില്‍ തെളിവായി ഉപയോഗിക്കുന്നവരുടെ പട്ടികയും സത്യവാങ്മൂലവുമാണ് കോടതിയില്‍ നല്‍കിയത്.

കേസിലെ പ്രതിയായ ദിലീപ് രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം രേഖകളുടെ മറ്റ് തെളിവുകളും ദീലീപിന് കൈപ്പറ്റാനാകും. അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അഞ്ചിന് പരിഗണിക്കും.

അതേ സമയം രണ്ടാം പ്രതി മാര്‍ട്ടിന്റെ ഫോണ്‍ സംഭാഷണ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ട് മാര്‍ട്ടിന്റെ അഭിഭാഷകന്‍ കോടതിയില്‍ വീണ്ടും ഹരജി സമര്‍പ്പിച്ചിരുന്നു. പ്രൊസിക്യൂഷന്‍ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നീരിക്ഷണം
Tags

Post a Comment

0 Comments

Top Post Ad

Below Post Ad